തി​​​രു​​​ന​​​ക്ക​​​ര​​​യി​​​ല്‍ ഇ​​​നി ബ​​​സ് കാ​​​ത്ത് ‘ഇ​​​രി​​​ക്കാം’
Thursday, September 26, 2024 6:52 AM IST
കോ​​​ട്ട​​​യം: തി​​​രു​​​ന​​​ക്ക​​​ര ബ​​​സ് സ്റ്റാ​​​ന്‍ഡി​​​ലെ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഇ​​​നി ബ​​​സ് കാ​​​ത്തു​​​നി​​​ല്‍ക്കേ​​​ണ്ട, ‘ഇ​​​രി​​​ക്കാം’. സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​നം നി​​​ര്‍മി​​​ച്ചു ന​​​ൽ​​​കി​​​യ ബ​​​സ് കാ​​​ത്തി​​​രി​​​പ്പു​​​കേ​​​ന്ദ്രം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​റ​​​ന്നു​​​ന​​​ൽ​​​കി.

ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്സ് പൊ​​​ളി​​​ച്ചു മാ​​​റ്റി​​​യ‍ശേ​​​ഷം തി​​​രു​​​ന​​​ക്ക​​​ര ബ​​​സ് സ്റ്റാ​​​ന്‍ഡി​​​ലു​​​ടെ ബ​​​സു​​​ക​​​ള്‍ ക​​​ട​​​ത്തി​​​വി​​​ടാ​​​ന്‍ തു​​​ട​​​ങ്ങി​​​യി​​​ട്ട് നാ​​​ളു​​​ക​​​ളാ​​​യെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ര്‍ക്കു വെ​​​യി​​​ലും മ​​​ഴ​​​യും കൊ​​​ള്ളാ​​​തെ ബ​​​സ് കാ​​​ത്തു​​​നി​​​ൽക്കാ​​​ൻ കാ​​​ത്തി​​​രി​​​പ്പു കേ​​​ന്ദ്രം ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ല്‍നി​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ര്‍ന്നി​​​രു​​​ന്നു.


തു​​​ട​​​ര്‍ന്നു ന​​​ഗ​​​ര​​​സ​​​ഭ സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു ബ​​​സ് കാ​​​ത്തി​​​രി​​​പ്പു കേ​​​ന്ദ്രം നി​​​ര്‍മി​​​ക്കാ​​​ന്‍ ക​​​രാ​​​ര്‍ ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി​​​ഐ പൈ​​​പ്പ്, ട്ര​​​ഫോ​​​ഡ്ഷീ​​​റ്റ്, അ​​​ലു​​​മി​​​നി​​​യം കോം​​​പോസി​​​റ്റ് പാ​​​ന​​​ല്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നി​​​ര്‍മാ​​​ണം.

സ്ഥി​​​രം സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തു​​​വ​​​രെ​​​യാ​​​ണ് താ​​​ത്കാ​​​ലി​​​ക കാ​​​ത്തി​​​രി​​​പ്പു​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം.