വൈ​ക്കം ജ​ങ്കാ​ർ ജെ​ട്ടി​ക്ക് മു​ന്നി​ൽ ബാ​രി​ക്കേ​ട് സ്ഥാ​പി​ക്ക​ണം
Wednesday, September 25, 2024 7:24 AM IST
വൈ​ക്കം: വൈ​ക്കം ജ​ങ്കാ​ർ ജെ​ട്ടി​യി​ൽ സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വ​ഴി​തെ​റ്റി കു​മ​ര​ക​ത്ത് കാ​ർ ആ​റ്റി​ലേ​യ്ക്ക് പ​തി​ച്ച് ര​ണ്ടു​പേ​ർ മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ക്ക​ത്തും സ​മാ​ന ദു​ര​ന്തം സം​ഭ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

നേ​രേ കി​ട​ക്കു​ന്ന ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ച്ച റോ​ഡ് ജ​ങ്കാ​ർ ജെ​ട്ടി​യി​ലേ​യ്ക്കാ​ണെ​ന്ന് അ​റി​യാ​തെ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വാ​ഹ​നം ആ​ഴ​മേ​റി​യ കാ​യ​ലി​ലേ​യ്ക്ക് ഓ​ടി​ച്ചി​റ​ക്കാ​നി​ട​യു​ണ്ട്. ഒ​രു കാ​റും ഓ​ട്ടോ​റി​ക്ഷ​യും വ​ഴി തെ​റ്റി ഇ​വി​ടെ കാ​യ​ലി​ൽ പ​തി​ച്ച​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ആ​ള​പാ​യ​മൊ​ഴി​വാ​യ​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ദി​ശ​തെ​റ്റി കാ​യ​ലി​ൽ പ​തി​ച്ചാ​ൽ വ​ൻ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കും.


വൈ​ക്കം കാ​യ​ലോ​ര ബീ​ച്ച്, കെ​ടി​ഡി​സി മോ​ർ​ട്ട​ൽ എ​ന്നി​വ​ട​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന​തി​ന് ജ​ങ്കാ​ർ ജെ​ട്ടി​ക്ക് മു​ന്നി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞ് പോ​ക​ണം. ജ​ങ്കാ​ർ സ​ർ​വീ​സ് നി​ല​ച്ചി​ട്ടി​പ്പോ​ൾ ര​ണ്ടു മാ​സം ക​ഴി​ഞ്ഞു. ജ​ങ്കാ​ർ സ​ർ​വീ​സ് രാ​ത്രി ഒ​ൻ​പ​തി​ന് അ​വ​സാ​നി​ച്ചാ​ലും ജെ​ട്ടി​യു​ടെ മു​ൻ​വ​ശം ബാ​രി​ക്കേ​ടു കൊ​ണ്ട് മ​റ​ച്ചി​രു​ന്നി​ല്ല.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റു​വേ​ല​ക്ക​ട​വി​ൽ റോ​ഡ് അ​വ​സാ​നി​ക്കു​ന്ന പു​ഴ​യോ​രം പ​ഞ്ചാ​യ​ത്ത് ബാ​രി​ക്കേ​ട് തീ​ർ​ത്ത് വാ​ഹ​നം പു​ഴ​യി​ൽ പ​തി​ക്കാ​ത്ത വി​ധം സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യ​തു​പോ​ലെ ജ​ങ്കാ​ർ ജെ​ട്ടി​ക്കു മു​ന്നി​ലും ബാ​രി​ക്കേ​ട് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.