കാരിത്താസ് റൗണ്ട് നാടിനു സമർപ്പിച്ചു
Wednesday, September 25, 2024 7:34 AM IST
കോ​ട്ട​​യം: കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ലി​ന്‍റെ പ​ട്ടി​ത്താ​ന​ത്തെ കാ​​രി​​ത്താ​​സ് റൗ​​ണ്ട് നാ​​ടി​​നു സ​​മ​​ർ​​പ്പി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.45ന് ​​കാ​​രി​​ത്താ​​സ് റൗ​​ണ്ടി​​ൽ വ​​ച്ച് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ സ​​മൂ​​ഹ​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യും ഗു​​ണ​​മേ​​ന്മ​​യു​​ള്ള ആ​​രോ​​ഗ്യ സേ​​വ​​നം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള പ്ര​​തി​​ജ്ഞ​​യു​​ടെ​​യും പ്ര​​തീ​​ക​​മാ​​യി ഈ ​​റൗ​​ണ്ട് വ​​ർ​​ത്തി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യു​​ണ്ടെ​​ന്നും അ​​ക്ഷ​​ര​ന​​ഗ​​രി​​യു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യ ഹൃ​​ദ​​യ​​ത്തി​​നെ​​യും പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന ഒ​​രു മ​​ഹ​​ത്താ​​യ സ​​ന്ദേ​​ശ​​മാ​​ണ് കാ​​രി​​ത്താ​​സ് റൗ​​ണ്ട് നാ​​ടി​​നു ന​​ൽ​​കു​​ന്ന​​തെ​​ന്നും കാ​​രി​​ത്താ​​സ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് പ​​റ​​ഞ്ഞു.


ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ലൗ​​ലി ജോ​​ർ​​ജ് ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​യാ​​യി​​രു​​ന്നു. ഒ​​രു അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​പ​​കാ​​ര​പ്ര​​ഥ​​മാ​​കു​​ന്ന എ​​മ​​ർ​​ജ​​ൻ​​സി റെ​​സ്പോ​​ൺ​​സ് സ്റ്റേ​​ഷ​​ൻ കാ​​രി​​ത്താ​​സ് റൗ​​ണ്ടി​​ന്‍റെ ഏ​​റ്റ​​വും വ​ലി​യ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.