റ​വ.​ഡോ. മാ​ണി പു​തി​യി​ടം സ​ഭ​യു​ടെ മാ​തൃ​കാ നേ​തൃ​ത്വം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
Thursday, September 26, 2024 6:52 AM IST
കു​ട​മാ​ളൂ​ർ: സ​ഭ​യി​ൽ ഉ​ത്ത​മ നേ​തൃ​ത്വ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് റ​വ.​ഡോ. മാ​ണി പു​തി​യി​ട​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. റ​വ.​ഡോ. മാ​ണി പു​തി​യി​ട​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ ഒ​രു​ക്കി​യ ജൂ​ബി​ലി കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സ പ​രി​ശീ​ല​ന രം​ഗ​ത്തും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, യു​വ​ദീ​പ്തി സം​ഘ​ട​ന​ക​ളു​ടെ രം​ഗ​ത്തും ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണ് മാ​ണി​യ​ച്ച​ൻ ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ വീ​ക്ഷ​ണ​വും ആ​ധി​കാ​രി​ക​ത​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ്യ​തി​രി​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സ​ഭ​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യി അ​ദ്ദേ​ഹം നി​ല​കൊ​ണ്ട​താ​യും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

റ​വ.​ഡോ. മാ​ണി പു​തി​യി​ടം അ​തി​രൂ​പ​ത ഡ​യ​റ​ക്‌ടറാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലെ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. ടോം ​പു​ത്ത​ൻ​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട​മാ​ളൂ​ർ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, രാ​ജു കു​ടി​ലി​ൽ, വി.​ജെ. ജോ​സ​ഫ് വേ​ളാ​ശേ​രി, പ്ര​കാ​ശ് തോ​മ​സ് മു​ക്കു​ടി​യി​ൽ, ടി​ജി ചി​റ്റേ​ട്ടു​ക​ളം, സാ​ജ​ൻ ത​റ​യി​ൽ, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ,സി​സ്റ്റ​ർ ജ​സ്‌​ല​റ്റ് എ​ഫ്സി​സി, സി​സ്റ്റ​ർ അ​നി​ത പു​തി​യി​ടം, പ്രേം​സ​ൺ വ​ർ​ഗീ​സ്, സി​നി ജോ​സ​ഫ്, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


റ​വ.​ഡോ. മാ​ണി പു​തി​യി​ട​ത്തെ ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജൂ​ബി​ലി സ്മാ​ര​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും ക​ർ​ദി​നാ​ൾ നി​ർ​വ​ഹി​ച്ചു.
ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ കു​ഞ്ഞേ​ട്ട​ൻ പു​ര​സ്കാ​രം നേ​ടി​യ അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​ർ ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ക്കാ​ട്ടി​നെ​യും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ദ​രി​ച്ചു.