പ​ട്ട​യ ന​ട​പ​ടി:​ഡി​ജി​റ്റ​ൽ സ​ർ​വേ തു​ട​ങ്ങി
Thursday, September 26, 2024 4:26 AM IST
എ​രു​മേ​ലി: പ​ഞ്ചാ​യ​ത്തി​ലെ എ​ലി​വാ​ലി​ക്ക​ര വാ​ർ​ഡി​ൽ പ​ട്ട​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ ആ​രം​ഭി​ച്ചു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്തദി​വ​സം സ​ർ​വേ തു​ട​ങ്ങും. പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ക​ർ​ഷ​ക​ർ അ​വ​രു​ടെ ഭൂ​മി​യു​ടെ അ​തി​രു​ക​ൾ തെ​ളി​ച്ചി​ട​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ത​ഹ​സീ​ൽ​ദാ​ർ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ആ​രം​ഭി​ച്ച​ത്. എ​ല്ലാ ഭൂ​മി​യും സ​ർ​വേ ന​ട​ത്തും. സ​ർ​വേ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​മ്പോ​ൾ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി​യും അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ൾ കി​ട്ടി​യ ന​മ്പ​രും കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം.


അ​പേ​ക്ഷാ ഫോം ​ല​ഭ്യ​മാ​കു​ന്ന മു​റയ്​ക്ക് എ​ല്ലാ​വ​ർ​ക്കും എ​ത്തി​ച്ചുത​രു​മെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ര് ത​ർ​ക്ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ച്ച് തീ​ർ​ക്കേ​ണ്ട​താ​ണ​ന്നും വ​കു​പ്പി​ൽനി​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.