മാ​മ്മൂ​ട് വ​രാ​ക്കു​ന്നി​ലെ മ​ണ്ണെ​ടു​പ്പ് മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍
Thursday, September 26, 2024 7:24 AM IST
മാ​മ്മൂ​ട്: മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം​ വാ​ര്‍ഡി​ല്‍പ്പെ​ട്ട മാ​മ്മൂ​ട് വ​രാ​ക്കു​ന്നി​ലെ മ​ണ്ണെ​ടു​പ്പ് വി​ഷ​യം മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍. ഇ​ന്നു രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലാ​ണ് വി​ഷ​യം 14-ാമ​ത്തെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​വ​ദ​നീ​യ​മാ​യ പെ​ര്‍മി​റ്റി​ലും കൂ​ടു​ത​ല്‍ മ​ണ്ണ് നീ​ക്കം ചെ​യ്ത​തു പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് വി​ഷ​യം.


നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 14ന് ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ അ​ധി​ക​മാ​യി മ​ണ്ണ് ഖ​ന​നം ചെ​യ്ത​താ​യി എ​ന്‍ജി​നി​യ​ര്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും അ​ജ​ണ്ട​യോ​ടൊ​പ്പ​മു​ള്ള കു​റി​പ്പി​ലു​ണ്ട്.