എംസിഎച്ചിൽ 6.40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Wednesday, September 25, 2024 7:34 AM IST
കോ​​ട്ട​​യം: സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്കും സൂ​​പ്പ​​ര്‍ സ്പെ​​ഷാ​​ലി​​റ്റി ബ്ലോ​​ക്കും പൂ​​ര്‍​ത്തി​​യാ​​കു​​മ്പോ​​ള്‍ അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മാ​​റു​​മെ​​ന്നു ആ​​രോ​​ഗ്യ​മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ആ​​റു​​കോ​​ടി 40 ല​​ക്ഷം രൂ​​പ മു​​ട​​ക്കി പൂ​​ര്‍​ത്തീ​​ക​​രി​​ച്ച വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പു​​തി​​യ പ്ര​​ധാ​​ന പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ത്തി​ന്‍റെ നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​ന​​വും ജോ​​ണ്‍ ബ്രി​​ട്ടാ​​സ് എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക​​വി​​ക​​സ​​ന​​ഫ​​ണ്ടു​​വ​​ഴി അ​​നു​​വ​​ദി​​ച്ച ന​​വീ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ഘാ​​ട​​ന​​വും നി​​ര്‍​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ​​ത്തു​​ന്ന​​വ​​ര്‍​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി റോ​​ഡ് കു​​റു​​കേ ക​​ട​​ക്കാ​​നാ​​യി നി​​ര്‍​മി​​ച്ച അ​​ടി​​പ്പാ​​ത അ​​ടു​​ത്താ​​ഴ്ച ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​റി​​യി​​ച്ചു.
കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​വി. ബി​​ന്ദു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ആ​​ര്യാ രാ​​ജ​​ന്‍, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ ദീ​​പ ജോ​​സ്, ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം,


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ഫി​​ലി​​പ്പ്, മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​തോ​​മ​​സ് മാ​​ത്യു, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​കെ. ​ജ​​യ​​കു​​മാ​​ര്‍, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​പി. ​ജ​​യ​​പ്ര​​കാ​​ശ്, പ്രി​​ന്‍​സി​​പ്പ​​ല്‍-​​ഇ​​ന്‍-​​ചാ​​ര്‍​ജ് ഡോ. ​​കെ. അ​​ജി​​ത്കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.​

ആ​​റു​​കോ​​ടി 40 ല​​ക്ഷം രൂ​​പ മു​​ത​​ല്‍​മു​​ട​​ക്കി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച 10 പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​മാ​​ണ് ച​​ട​​ങ്ങി​​ല്‍ ന​​ട​​ന്ന​​ത്. ഒ​​പ്പം ജോ​​ണ്‍ ബ്രി​​ട്ടാ​​സ് എം​പി​യു​​ടെ പ്രാ​​ദേ​​ശി​​ക​​വി​​ക​​സ​​ന​​ഫ​​ണ്ടി​​ല്‍​നി​​ന്ന് അ​​നു​​വ​​ദി​​ച്ച 99.18 ല​​ക്ഷം രൂ​​പ അ​​ന​​വു​​ദി​​ച്ചാ​​ണ് ന​​വീ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കി​​യ​​ത്.