ട്രാ​ഫി​ക് ഫൈ​നു​ക​ൾ: മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: പോ​​ലീ​​സും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പും ഇ-​​ചെ​​ല്ലാ​​ന്‍ മു​​ഖേ​​ന ന​​ല്കി​​യി​​ട്ടു​​ള്ള ട്രാ​​ഫി​​ക് ഫൈ​​നു​​ക​​ളി​​ല്‍ 2021 വ​​ര്‍​ഷം മു​​ത​​ല്‍ പി​​ഴ അ​​ട​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തും നി​​ല​​വി​​ല്‍ കോ​​ട​​തി​​യി​​ലു​​ള്ള​​തു​​മാ​​യ ചെ​​ല്ലാ​​നു​​ക​​ളി​​ല്‍ പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്ക് ശി​​പാ​​ര്‍​ശ ചെ​​യ്തി​​ട്ടു​​ള്ള​​വ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ ചെ​​ല്ലാ​​നു​​ക​​ളും പി​​ഴ​​യൊ​​ടു​​ക്കി തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​ന്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പും ചേ​​ര്‍​ന്ന് മെ​​ഗാ അ​​ദാ​​ല​​ത്ത് സം​​ഘ​​ടി​​പ്പി​​ക്കും.

27, 28, 30 തീ​​യ​​തി​​ക​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന അ​​ദാ​​ല​​ത്തി​​ല്‍ രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​ലു വ​​രെ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക കൗ​​ണ്ട​​റു​​ക​​ളി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് നേ​​രി​​ട്ടെ​​ത്തി യു​​പി​​ഐ, ഡെ​​ബി​​റ്റ്, ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് എ​​ന്നി​​വ മു​​ഖേ​​ന പി​​ഴ അ​​ട​​ക്കാം. പി​​ഴ പ​​ണ​​മാ​​യി സ്വീ​​ക​​രി​​ക്കി​​ല്ല.


എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും ഇ-​​ചെ​​ല്ലാ​​ന്‍ പി​​ഴ​​ക​​ളും അ​​ദാ​​ല​​ത്തി​​ല്‍ അ​​ട​​യ്ക്കാം. വി​​വ​​ര​​ങ്ങ​​ള്‍​ക്ക് 0481 -2564028, 9497910708 (പോ​​ലീ​​സ്), 0481-2935151, 9188963105 (മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ്).