ഓ​​ണം വി​​പ​​ണ​​ന​​മേ​​ള: കു​​ടും​​ബ​​ശ്രീ നേ​​ടി​​യ​​ത് 2.59 കോ​​ടി
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: ഓ​​ണം വി​​പ​​ണി​​യി​​ല്‍ കു​​ടും​​ബ​​ശ്രീ​​ക്ക് മി​​ക​​ച്ച നേ​​ട്ടം. വി​​പ​​ണ​​ന​​മേ​​ള​​ക​​ളി​​ലൂ​​ടെ 2,59,97,493 രൂ​​പ നേ​​ടി കു​​ടും​​ബ​​ശ്രീ ജി​​ല്ല മി​​ഷ​​ന്‍ സം​​സ്ഥാ​​ന​​ത്ത് അ​​ഞ്ചാം സ്ഥാ​​ന​​ത്ത്.

പ​​ച്ച​​ക്ക​​റി, പൂ​​ക്ക​​ള്‍, സം​​രം​​ഭ​​ക​​രു​​ടെ ഉ​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ണ് മേ​​ള​​ക​​ളി​​ലൂ​​ടെ വി​​റ്റ​​ഴി​​ച്ച​​ത്. ജി​​ല്ലാ​ത​​ല മേ​​ള അ​​ട​​ക്കം 157 മേ​​ള​​ക​​ളാ​​ണ് ജി​​ല്ല​​യി​​ലു​​ട​​നീ​​ളം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ ര​​ണ്ട് ച​​ന്ത​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഒ​​രു മേ​​ള​​യേ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു​​ള്ളൂ. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഒ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു വ​​രു​​മാ​​നം. ഇ​​ത്ത​​വ​​ണ വ​​ന്‍​വ​​ര്‍​ധ​​ന​​യാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. പൂ​​ക്ക​​ള്‍, പ​​ച്ച​​ക്ക​​റി, മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ വി​​ല്‍​പ​​ന​​യി​​ലൂ​​ടെ 1,24,95,585 രൂ​​പ​​യാ​​ണ് വ​​രു​​മാ​​നം.

പ​​ച്ച​​ക്ക​​റി വി​​ല്‍​പ​​ന​​യി​​ലൂ​​ടെ മാ​​ത്രം 1,05,94,714 രൂ​​പ​​യാ​​ണ് നേ​​ടി​​യ​​ത്. 2,41,850 കി​​ലോ പ​​ച്ച​​ക്ക​​റി വി​​റ്റു. 455 ഏ​​ക്ക​​റി​​ലാ​​യി​​രു​​ന്നു ഓ​​ണം ല​​ക്ഷ്യ​​മി​​ട്ട് കൃ​​ഷി ന​​ട​​ത്തി​​യ​​ത്. പ്രാ​​ദേ​​ശി​​ക ക​​ര്‍​ഷ​​ക​​രു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ളും സം​​ഭ​​രി​​ച്ചു. നാ​​ട്ടി​ല്‍ കൃ​​ഷി ചെ​​യ്യാ​​ത്ത ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് പോ​​ലു​​ള്ള​​വ മാ​​ത്ര​​മാ​​ണ് ഹോ​​ര്‍​ട്ടി​​കോ​​പ്പി​​ല്‍ നി​​ന്നു വാ​​ങ്ങി​​യ​​ത്. പൂ​​ക്ക​​ള്‍ വി​​റ്റ​​തി​​ലൂ​​ടെ 12,58,700 രൂ​​പ ല​​ഭി​​ച്ച​​ത്.


105 ഏ​​ക്ക​​റി​​ലാ​​യി​​രു​​ന്നു പൂ​​ക്കൃ​​ഷി. 9,327 കി​​ലോ വി​​റ്റ​​ഴി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പൂ​​ക്കൃ​​ഷി ന​​ട​​ത്തി​​യ​​ത്. മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം ല​​ഭി​​ച്ച​​തോ​​ടെ ഇ​​ത്ത​​വ​​ണ​​യും തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. ചെ​​ണ്ടു​​മ​​ല്ലി, വാ​​ടാ​​മു​​ല്ല എ​​ന്നി​​വ​​യാ​​ണ് കൃ​​ഷി ചെ​​യ്ത​​ത്. പ്രാ​​ദേ​​ശി​​ക ജ​​ന​​ത​​യെ ഏ​​റെ സ​​ഹാ​​യി​​ച്ചു കു​​ടും​​ബ​​ശ്രീ​​യു​​ടെ പൂ​​വി​​പ​​ണി. 400 രൂ​​പ വ​​രെ വി​​ല​​വ​​രു​​ന്ന ത​​മി​​ഴ്‌​​നാ​​ട​​ന്‍ പൂ​​ക്ക​​ള്‍​ക്കു പ​​ക​​രം 200-220 രൂ​​പ​​ക്ക് നാ​​ട​​ന്‍ പൂ​​ക്ക​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​നാ​​യി.