എം​വി​ഐ​പി ക​നാ​ലി​ലേ​ക്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളി
Thursday, September 26, 2024 7:05 AM IST
കു​റു​പ്പ​ന്ത​റ: മാ​സ​ങ്ങ​ളോ​ള​മെ​ടു​ത്ത് ഏ​റേ പ​ണി​പ്പെ​ട്ട് ഓ​മ​ല്ലൂ​ര്‍ നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ത്തി​യാ​ക്കി​യ എം​വി​ഐ​പി ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍. വൃ​ത്തി​യാ​ക്കി​യ ക​നാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളും ക​നാ​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളു​മാ​യി പ​രി​സ​ര​വാ​സി​ക​ള്‍ മു​ന്നോ​ട്ട് പോ​കു​മ്പോ​ളാ​ണ് പ്ര​ദേ​ശ​ത്തും ക​നാ​ലി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

ഇ​തു ത​ട​യു​ന്ന​തി​ന് നാ​ട്ടു​കാ​ര്‍ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​ട​മ​സ്ഥ​ന്‍റെ വി​ലാ​സം മ​ന​സി​ലാ​ക്കാ​നാ​യെ​ന്നും തു​ട​ര്‍ന്ന് അ​യാ​ളെ ക​ണ്ടു വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​നി​യും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ തു​ട​ര്‍ന്നാ​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന താ​ക്കീ​തും ന​ൽ​കി.


നാ​ടി​നൊ​ന്നാ​കെ അ​ഭി​മാ​ന​മാ​കും വി​ധം വൃ​ത്തി​യാ​ക്കി​യെ​ടു​ത്ത ക​നാ​ലി​ല്‍ മാ​ലി​ന്യം ത​ള്ളി പ​ഴ​യ അ​വ​സ്ഥ​യി​ലെ​ത്തി​ക്കാ​ന്‍ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചാ​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ആ​ദ്യ സം​ഭ​വ​മാ​യ​തി​നാ​ല്‍ മു​ന്ന​റി​യി​പ്പ് മാ​ത്രം ന​ല്‍കി വി​ടു​ക​യാ​ണെ​ന്നും മു​ന്നോ​ട്ട് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ത​ള്ളു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു.