യൂ​ണി​യ​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ നാ​ളെ പ​ണി​മു​ട​ക്കും
Thursday, September 26, 2024 6:52 AM IST
കോ​ട്ട​യം: ബാ​ങ്ക് എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ബി​ഇ​എ​ഫ്‌​ഐ) നേ​തൃ​ത്വ​ത്തി​ല്‍ യൂ​ണി​യ​ന്‍ ബാ​ങ്കി​ലെ ജോ​യി​ന്‍റ് ഫോ​റം ഓ​ഫ് യൂ​ണി​യ​ന്‍ ബാ​ങ്ക് യൂ​ണി​യ​ന്‍ നാ​ളെ ജീ​വ​ന​ക്കാ​ര്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.

ഡ​ല്‍ഹി​യി​ല്‍ ചീ​ഫ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു പ​ണി​മു​ട​ക്ക്. 27ന് ​എ​ല്ലാ റീ​ജണ​ല്‍ ഓ​ഫീ​സു​ക​ള്‍ക്കു മു​മ്പി​ലും പ്ര​തി​ഷേ​ധ ധ​ര്‍ണ സം​ഘ​ടി​പ്പി​ക്കും.


കോ​ട്ട​യം യൂ​ണി​യ​ന്‍ ബാ​ങ്ക് റീ​ജ​ണ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ രാ​വി​ലെ 10നു ​പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ധ​ര്‍ണ​യും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ശ്രീ​രാ​മ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നു എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.