ഏ​ഷ്യാ ക​പ്പ് സോ​ഫ്റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷിപ്പ്:്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ പാ​ലാ സ്വ​ദേ​ശി​നിയും
Thursday, September 26, 2024 4:26 AM IST
പാ​ലാ: തയ്‌വാൻ ത​ല​സ്ഥാ​ന​മാ​യ താ​യ്‌​പേ​യി​ല്‍ ഒ​ക്‌ടോ​ബ​ര്‍ 15 മു​ത​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് സോ​ഫ്റ്റ്‌​ബോ​ള്‍ ഏ​ഷ്യ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സോ​ഫ്റ്റ് ബോ​ള്‍ ടീ​മി​ല്‍ പാ​ലാ അ​മ്പാ​റ സ്വ​ദേ​ശി​നി ഇ​ടം പി​ടി​ച്ചു.

അ​മ്പാ​റ ക​റു​ക​പ്പ​ള്ളി​ല്‍ കെ ​വി ജോ​സു​കു​ട്ടി​യു​ടെ മ​ക​ള്‍ മ​നീ​ഷ ജോ​സ​ഫാ​ണ് ദേ​ശീ​യ ടീ​മി​ല്‍ ഇ​ടം നേ​ടി​യ​ത്. കേ​ര​ള​ത്തി​ല്‍നി​ന്ന് അ​ലീ​ന ജോ​ബി (​എ​റ​ണാ​കു​ളം), ന​ന്ദ എ​സ് പ്ര​വീ​ണ്‍ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രും ദേ​ശീ​യ ടീ​മി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.​

ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജിലെ പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് വി​ദ്യാ​ര്‍​ഥിനി​യാ​ണ് മ​നീ​ഷ ജോ​സ​ഫ്. പ്ലാ​ശ​നാ​ല്‍ സെന്‍റ് ആ​ന്‍റണീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് സോ​ഫ്റ്റ് ബോ​ളി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്ന് മ​നീ​ഷ പ​റ​ഞ്ഞു.


തു​ട​ര്‍​ന്നു ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലും ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലു​മാ​യി ആ​റ് വ​ര്‍​ഷ​ത്തോ​ള​മാ​യി സോ​ഫ്റ്റ് ബോ​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ന്നു. കോ​ച്ച് ടെ​ന്നി​സ​ണ്‍ പി. ​ജോ​സി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. എം ​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഓ​ള്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ മ​നീ​ഷ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ള്‍ ഓ​പ്പ​ണ്‍ സെ​ല​ക‌്ഷ​നി​ലൂ​ടെ​യാ​ണ് ദേ​ശീ​യ ടീ​മി​ല്‍ എ​ത്തി​യ​ത്.

മ​നീ​ഷ​യു​ടെ പി​താ​വ് ജോ​സു​കു​ട്ടി ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നാ​ണ്. അമ്മ ഷൈ​നി ജോ​സ് മാ​ല ദ്വീ​പി​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. സ​ഹോ​ദ​ര​ങ്ങൾ:‍ ജ​സ്റ്റി​ന്‍ (യു​കെ), ഷീ​ബ (ജ​ര്‍​മ​നി).