കോൺഗ്രസ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു : വൈ​ക്കം ന​ഗ​ര​സ​ഭയിൽ എൽഡിഎഫ് അവിശ്വാസപ്രമേയം ചർച്ച ചെയ്യാനായില്ല
Wednesday, September 25, 2024 7:24 AM IST
വൈ​ക്കം: ​വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ടി. സു​​ഭാ​​ഷി​​നെ​​തി​രേ എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ൽ​​കി​​യ അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യം കോ​​ൺ​​ഗ്ര​​സ്, ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ എ​​ത്താ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് ച​​ർ​​ച്ച ചെ​​യ്യാ​​നാ​​യി​​ല്ല. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നാ​​ണ് അ​​വി​​ശ്വാ​​സ പ്ര​​മേ​​യം ച​​ർ​​ച്ച​​യ്ക്കെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.

അ​​സു​​ഖബാ​​ധി​​ത​​യാ​​യി ചി​​കി​​ത്സ​​യി​​ലാ​​യ സി​പി​എം ​അം​​ഗം സു​​ശീ​​ല എം.​ ​നാ​​യ​​രൊ​​ഴി​​കെ ബാ​​ക്കി എ​​ൽ​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ളെ​​ല്ലാ​​മെ​​ത്തി​​യി​​രു​​ന്നു.​ മി​​നി എം​​സി​​എ​​ഫ് പ​​ദ്ധ​​തി, ജ​​ങ്കാ​​ർ സ​​ർ​​വീ​​സ് ലേ​​ലം തു​​ട​​ങ്ങി​​യ​​വ​​യി​​ൽ ക്ര​​മ​​ക്കേ​​ട് ന​​ട​​ന്നെ​​ന്നും വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്കു​​ള്ള തു​​ക ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​താ​​യും ആ​​രോ​​പി​​ച്ച് എ​​ൽ​​ഡി​​എ​​ഫ് കൗ​​ൺ​​സി​​ല​​ർ​​മാ​​ർ ന​​ൽ​​കി​​യ അ​​വി​​ശ്വാ​​സ​​പ്ര​​മേ​​യ​​ത്തി​​ൽ​ എ​​ൽ​​ഡി​​എ​​ഫ് കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ എ​​സ്.​ ഹ​​രി​​ദാ​​സ​​ൻ നാ​​യ​​ർ, ആ​​ർ. സ​​ന്തോ​​ഷ്,


ഏ​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വ​​ൻ, കെ.​​പി. സ​​തീ​​ശ​​ൻ, ക​​വി​​താ രാ​​ജേ​​ഷ്, എ​​സ്.​ ഇ​​ന്ദി​​രാ​​ദേ​​വി, ലേ​​ഖ ശ്രീ​​കു​​മാ​​ർ, അ​​ശോ​​ക​​ൻ വെ​​ള്ള​​വേ​​ലി, സ്വ​​ത​​ന്ത്ര അം​​ഗം എ.​​സി. മ​​ണി​​യ​​മ്മ എ​​ന്നി​​വ​​രാ​​ണ് അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തി​​ൽ ഒ​​പ്പി​​ട്ടി​​ട്ടു​​ള്ള​​ത്.

പ്ര​​മേ​​യം ച​​ർ​​ച്ച ചെ​​യ്ത് വോ​​ട്ടി​​നി​​ട്ട് ജ​​യ​​പ​​രാ​​ജ​​യ​​ങ്ങ​​ൾ നി​​ർ​​ണ​​യി​​ക്കാ​​ൻ നി​​ൽ​​ക്കാ​​തെ ബി​ജെ​പി​​യു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ സ​​ഭ​​യി​​ൽ ഹാ​​ജ​​രാ​​കാ​​തെ ഒ​​ളി​​ച്ചു​​ക​​ളി ന​​ട​​ത്തി ജ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ ഭ​​ര​​ണ​​ക​​ക്ഷി അ​​പ​​ഹാ​​സ്യ​​രാ​​യെ​​ന്നും ന​​ഗ​​ര​​സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് എ​​സ്.​ ഹ​​രി​​ദാ​​സ​​ൻ​​നാ​​യ​​ർ ആ​​രോ​​പി​​ച്ചു.