ഭൈമി വിജയൻ രാജിവച്ചു; ഇനി രമേഷ് പി.ദാസ് തലയാഴത്ത് പ്രസിഡന്‍റ്
Wednesday, September 25, 2024 7:24 AM IST
ത​​ല​​യാ​​ഴം:​ ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഭൈ​​മി​ വി​​ജ​​യ​​ൻ രാ​​ജി​​വ​​ച്ചു.​ യു​​ഡി​​എ​​ഫ് ഭ​​രി​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്തി​​ൽ മു​​ൻ ധാ​​ര​​ണ​​പ്ര​​കാ​​ര​​മാ​​ണ് ഭൈ​​മി​ വി​​ജ​​യ​​ൻ പ്ര​​സി​​ഡ​ന്‍റ് സ്ഥാ​​നം രാ​​ജി​​വ​​ച്ച​​ത്.

ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി 15 ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും.


ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്ത് ആ​​റാം വാ​​ർ​​ഡാ​​യ ഉ​​ല്ല​​ല സൗ​​ത്തി​​ൽ​നി​​ന്നു വി​​ജ​​യി​​ച്ച ര​​മേ​​ഷ് പി. ​​ദാ​​സാ​​ണ് കോ​​ൺ​​ഗ്ര​​സി​​ലെ ധാ​​ര​​ണ​​പ്ര​​കാ​​രം ഇ​​നി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​കു​​ന്ന​​ത്.