എ​ഫ്രേം​സ് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ളി​ന് നാ​ളെ തു​ട​ക്കം
Thursday, September 26, 2024 6:52 AM IST
മാ​ന്നാ​നം: 19-ാമ​ത് എ​ഫ്രേം​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ ആ​രം​ഭി​ക്കും.

മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

ആം ​റെ​സ്‌​ല​ർ ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. 30ന് ​ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ക്കും. ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.