സ​ക്ഷ​മ വാ​ര്‍ഷി​ക പൊ​തു​യോ​ഗം 28ന്
Thursday, September 26, 2024 6:52 AM IST
കോ​ട്ട​യം: 21 വി​ഭാ​ഗം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെയും ക്ഷേ​മ​ത്തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​മ​ദൃ​ഷ്ടി ക്ഷ​മ​താ വി​കാ​സ് മ​ണ്ഡ​ല്‍ (സ​ക്ഷ​മ) വാ​ര്‍ഷി​ക പൊ​തു​യോ​ഗം 28ന് ​ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. രാ​വി​ലെ 10നു ​സ​ക്ഷ​മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​ആ​ര്‍. മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന​സ​മി​തി യോ​ഗം ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ര്‍ഷി​ക പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. സ​ക്ഷ​മ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മേ​ഷ് അ​ന്തേ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​നി​യ​മം പൂ​ര്‍ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും പൊ​തു​വി​ട​ങ്ങ​ളും, കെ​ട്ടി​ട​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും വേ​ണ്ട സ​ത്വ​ര ന​ട​പ​ടി​ക​ളെ കു​റി​ച്ചും യോ​ഗം ച​ര്‍ച്ച ചെ​യ്യും.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ള്‍ക്ക് പ്ര​ഖ്യാ​പി​ച്ച നാ​ലു ശ​ത​മാ​നം ജോ​ലി സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ക്കെ​തി​രേ​യും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്കു ന​ല്‍കി വ​ന്ന കു​ടും​ബ​പെ​ന്‍ഷ​ന്‍ വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ച് നി​ഷേ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ​യും സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും യോ​ഗം ച​ര്‍ച്ച ചെ​യ്യും.


സ​ക്ഷ​മ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡോ. ​എ​ന്‍.​ആ​ര്‍. മേ​നോ​ന്‍, ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ ഡോ. ​ആ​ശാ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി.​വി. പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ​ക്ഷ​മ സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി പി. ​സു​ഭാ​ഷ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ ഡോ. ​ബാ​ല​ച​ന്ദ്ര​ന്‍ മ​ന്ന​ത്ത്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഒ.​ആ​ര്‍. ഹ​രി​ദാ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.