കു​​മ​​ര​​കം കാ​​റ​​പ​​ക​​ട​​ത്തി​​ല്‍ ദു​​രൂ​​ഹ​​ത​​യേ​​റെ
Wednesday, September 25, 2024 3:57 AM IST
കു​​മ​​ര​​കം: കു​​മ​​ര​​കം കൈ​​പ്പു​​ഴ​​മു​​ട്ട് പാ​​ല​​ത്തി​​നു​​സ​​മീ​​പം തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 8.40നു ​​കാ​​ര്‍ പു​​ഴ​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞു ര​​ണ്ടു പേ​​ര്‍ മ​​രി​​ച്ച​​തി​​ല്‍ ദു​​രൂ​​ഹ​​ത തു​​ട​​രു​​ന്നു. മ​​ഹാ​​രാ​​ഷ്ട്ര ക​​ല്യാ​​ണി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നാ​​യ കൊ​​ട്ടാ​​ര​​ക്ക​​ര ഓ​​ട​​നാ​​വ​​ട്ടം സ്വ​​ദേ​​ശി ജ​​യിം​​സ് ജോ​​ര്‍​ജ് (48), ശൈ​​ലി രാ​​ജേ​​ന്ദ്ര സ​​ര്‍ ജെ (27) ​​എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

കൊ​​ച്ചി​​യി​​ല്‍​നി​​ന്ന് വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത കാ​​റി​​ലെ​​ത്തി​​യ ഇ​​വ​​ര്‍ കോ​​ട്ട​​യം- ചേ​​ര്‍​ത്ത​​ല റോ​​ഡി​​ല്‍​നി​​ന്ന് മാ​​റി കൈ​​പ്പു​​ഴ​​മു​​ട്ടി​​ലേ​​ക്ക് തി​​രി​​യാ​​നു​​ള്ള സാ​​ഹ​​ച​​ര്യം വ്യ​​ക്ത​​മ​​ല്ല. ഹോ​​ട്ട​​ലു​​ക​​ളി​​ലും ഹോം ​​സ്‌​​റ്റേ​​ക​​ളി​​ലും ഇ​​വ​​ര്‍ മു​​റി ബു​​ക്ക് ചെ​​യ്ത​​താ​​യി അ​​റി​​വി​​ല്ല. അ​​പ​​ക​​ട​​മു​​ണ്ടാ​​യ സ്ഥ​​ല​​ത്ത് ഇ​​ത്ത​​ര​​ത്തി​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ളു​​മി​​ല്ല. കാ​​യ​​ലോ​​ര വ​​ഞ്ചി​​വീ​​ടു​​ക​​ളി​​ല്‍ ത​​ങ്ങാ​​നാ​​വും രാ​​ത്രി ഇ​​വ​​ര്‍ എ​​ത്തി​​യ​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു.

ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​യു​​ടെ വീ​​തി​​ക്കു​​റ​​വും വെ​​ളി​​ച്ച​​ക്കു​​റ​​വു​​മാ​​കാം അ​​പ​​ക​​ട​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. മ​​രി​​ച്ച ജ​​യിം​​സ് ജോ​​ര്‍​ജ് മ​​റ്റൊ​​രു സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് ജോ​​ലി മാ​​റു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി​​യി​​ലു​​ള്ള ഹെ​​ഡ് ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​യ​​താ​​ണെ​​ന്ന് പ​​റ​​യു​​ന്നു. യു​​വ​​തി ഇ​​യാ​​ള്‍​ക്കൊ​​പ്പം വി​​നോ​​ദ​​യാ​​ത്ര​​യ്ക്ക് എ​​ത്തി​​യ​​താ​​കാം. മ​​രി​​ച്ച ശൈ​​ലി​​യു​​ടെ ബാ​​ഗി​​ല്‍ ഇ​​വ​​രു​​ടേ​​തു കൂ​​ടാ​​തെ അ​​ച്ഛ​​ന്‍റെ ആ​​ധാ​​ര്‍ കാ​​ര്‍​ഡു​​മു​​ണ്ടാ​​യി​​രു​​ന്നു.

കു​​മ​​ര​​കം ഹോം ​​സ്റ്റേ​​ക​​ളി​​ലും റി​​സോ​​ര്‍​ട്ടു​​ക​​ളി​​ലും എ​​ത്തു​​ന്ന സ​​ഞ്ചാ​​രി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ പോ​​ലീ​​സി​​ല്‍ അ​​റി​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. ക​​വ​​ണാ​​റ്റി​​ന്‍​ക​​ര​​യി​​ല്‍ ടൂ​​റി​​സ്റ്റ് പോ​​ലീ​​സ് യൂ​​ണി​​റ്റു​​മു​​ണ്ട്. പോ​​ലീ​​സ് സ​​ഞ്ചാ​​രി​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി സൂ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്ന് നേ​​ര​​ത്തെ​​ത​​ന്നെ ആ​​ക്ഷേ​​പ​​മു​​ണ്ട്. ക​​വ​​ണാ​​റ്റി​​ന്‍​ക​​ര, ചീ​​പ്പു​​ങ്ക​​ല്‍, കൈ​​പ്പു​​ഴ​​മു​​ട്ട്, കു​​മ​​ര​​കം ജെ​​ട്ടി​​ക​​ളി​​ല്‍ നൂ​​റോ​​ളം ഹൗ​​സ് ബോ​​ട്ടു​​ക​​ളു​​ണ്ട്. ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ രാ​​ത്രി പ​​രി​​ശോ​​ധ​​ന​​യി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.


കു​​മ​​ര​​കം കാ​​യ​​ലോ​​ര റോ​​ഡു​​ക​​ള്‍ കു​​ണ്ടും ക​​ഴി​​യു​​മാ​​യി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. വ​​ഴി​​വി​​ള​​ക്കു​​ക​​ള്‍ പ്ര​​കാ​​ശി​​ക്കു​​ന്നു​​മി​​ല്ല. സം​​ര​​ക്ഷ​​ണ ഭി​​ത്തി​​ക​​ളോ മ​​റ്റ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളോ ഇ​​ല്ല. റോ​​ഡി​​ല്‍ ദി​​ശാ​​ബോ​​ര്‍​ഡു​​ക​​ളു​​മി​​ല്ല.

കൈ​​പ്പു​​ഴ​​യാ​​റി​​ന്‍റെ ഒ​​രു ക​​ര ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​ഡി​​ലും മ​​റു​​ക​​ര വെ​​ച്ചൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലു​​മാ​​ണ്. ര​​ണ്ടു പ​​ഞ്ചാ​​യ​​ത്തു​​ക​​ളും സു​​ര​​ക്ഷ ഒ​​രു​​ക്കു​​ന്നി​​ല്ല. മെ​​യി​​ന്‍ റോ​​ഡി​​ല്‍ നി​​ന്നും ബോ​​ട്ടി​​ല്‍ ക​​യ​​റാ​​ന്‍ ചെ​​റു​​റോ​​ഡി​​ല്‍​കൂ​​ടി 250 മീ​​റ്റ​​റി​​ല​​ധി​​കം സ​​ഞ്ച​​രി​​ച്ചാ​​ലേ കൈ​​പ്പു​​ഴ ആ​​റി​​ന്‍റെ സ​​മീ​​പ​​ത്ത് എ​​ത്തൂ. അ​​വി​​ടെ​​നി​​ന്നും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും വ​​ഴി​​ക​​ള്‍ ഉ​​ണ്ട്. കൈ​​പ്പു​​ഴ​​യാ​​റി​​ന് ന​​ല്ല വീ​​തി​​യും ന​​ല്ല ആ​​ഴ​​വും ഉ​​ണ്ട്. മാ​​ത്ര​​വു​​മ​​ല്ല വേ​​മ്പ​​നാ​​ട്ടു ക​​യ​​ലി​​ലേ​​ക്ക് ന​​ല്ല ഒ​​ഴു​​ക്കു​​മു​​ണ്ട്. ജ​​യിം​​സ് ജോ​​ര്‍​ജി​​ന്‍റെ മൃ​​ത​​ദേ​​ഹം സ്വ​​ദേ​​ശ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​യി. ശൈ​​ലി രാ​​ജേ​​ന്ദ്ര സ​​ര്‍ ജെ​​യു​​ടെ മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.