ഇഎ​സ്എ: തീ​ക്കോ​യിയി​ൽ സ​ർ​വ​ക​ക്ഷിയോ​ഗവും മേ​ലു​കാ​വി​ൽ സെമിനാറും സം​വാ​ദ​വും
Thursday, September 26, 2024 4:26 AM IST
തീ​ക്കോ​യി: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ക്കോ​യി വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാപ​നം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌ട്രീയ-​സ​മു​ദാ​യ-​സ​ന്ന​ദ്ധ-​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി-വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ സ്കൂ​ൾ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, സ്കൂ​ൾ പി ​ടി എ ​ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​ക്കോ​യി വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ത്തുനി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ര​മാ​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ത​യാ​റാ​ക്കി കേ​ന്ദ്ര​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കാൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജയിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൾ​സ് ജെ. ​ത​യ്യി​ൽ, ഫാ.​തോ​മ​സ് മേ​നാ​ച്ചേ​രി​യി​ൽ, ബ്ലോ​ക്ക്‌ മെ​ംബർ ഓ​മ​ന ഗോ​പാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ജീ​ഷ് എ​സ്, സാ​ജു പു​ല്ലാ​ട്ട്, ടി. ​ഡി. ജോ​ർ​ജ്, പ​യ​സ് ജേ​ക്ക​ബ്, എം. ​എ. ജോ​സ​ഫ്, ചെ​യി​സ് ഞ​ള്ളം​പു​ഴ, ടി. ​ഡി. മോ​ഹ​ന​ൻ , പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ സി​റി​ൽ റോ​യി, മാ​ളു പി. ​മു​രു​ക​ൻ , അ​മ്മി​ണി തോ​മ​സ്, മോ​ഹ​ന​ൻ കു​ട്ട​പ്പ​ൻ, ബി​നോ​യ്‌ ജോ​സ​ഫ് , പി.​എ​സ്.​ ര​തീ​ഷ്, ദീ​പ സ​ജി , ജ​യ​റാ​ണി തോ​മ​സ്കു​ട്ടി, ന​ജീ​മ പ​രി​കൊ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേലു​കാ​വ്:​ മേ​ലു​കാ​വ് വി​ല്ലേ​ജ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​മേ​ലു​കാ​വ് വി​ല്ലേ​ജ് ഇ​എ​സ്എയി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ സെ​മി​നാ​റും സം​വാ​ദ​വും ന​ട​ത്തി. മേ​ലു​കാ​വ്‌ വി​ല്ലേ​ജ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് കാ​രം​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​എ​സ്ഏ ന​ട​പ്പാ​ക്കി​യാ​ൽ വ​രാ​വു​ന്ന ദു​ര​ന്ത​ങ്ങ​ളെപ്പ​റ്റി മു​ൻ എം​എ​ൽ​എ പി. ​സി. ജോ​സ​ഫ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.ക​ർ​ഷ​ക​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളാ​യ പ​ശു, ആ​ട് മു​ത​ലാ​യ​വ​യെ വ​ള​ർ​ത്തു​ന്ന​തി​ന് ത​ട​സ​ങ്ങ​ൾ നേ​രി​ടു​മെ​ന്നും കോ​ഴി ആ​ട്, പ​ന്നി എ​ന്നി​വ​യു​ടെ വ​ള​ർ​ത്തു കേ​ന്ദ്ര​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.


സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തവ രുടെ സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും ജ​യിം​സ് വ​ട​ക്ക​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പി​ന്‍റെ പീ​ടി​പ്പു​കേ​ടാ​ണ് മേ​ലു​കാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല വി​ല്ലേ​ജു​ക​ളെ​യും ഇ​എ​സ്എയി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്ന് ജയിം​സ് വ​ട​ക്ക​ൻ പ​റ​ഞ്ഞു.
ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മി​തി ചെ​യ​ർ​മാ​ൻ ജ​യിം​സ് മാ​ത്യു, ഫാ.​ജോ​സ​ഫ് കോ​നു​ക്കു​ന്നേ​ൽ, പി. ​എ​സ്. ഷാ​ജി പു​ത്ത​ൻ​പു​ര​യി​ൽ, അ​നു​രാ​ഗ് പാ​ണ്ടി​ക്കാ​ട്, താ​ഷ്ക​ന്‍റ് പൈ​ക​ട, ജോ​ർ​ജ് മാ​ത്യു തെ​ക്കേ​ൽ, ജോ​യി സ്ക​റി​യ, വി. ​പി. ജോ​സ​ഫ് വ​ട്ട​മ​റ്റം, അ​നി​ൽ പൊ​ട്ട​ൻ മു​ണ്ട​ക്ക​ൽ, കെ. ​ജെ. ജോ​സ​ഫ് ക​ള്ളി​കാ​ട്ട്, ഡോ​മി തെ​ക്കേ​ക്ക​ണ്ടം, ബെ​ന്നി കൊ​ച്ചു​പ​റ​മ്പി​ൽ ജോ​സു​കു​ട്ടി വ​ട്ട​ക്കാ​വു​ങ്ക​ൽ, ജീ​മോ​ൻ ത​യ്യി​ൽ, ജോ​ർ​ജു​കു​ട്ടി വ​ട്ട​ക്കാ​ക്കാ​നാ​യി​ൽ,റ്റോ​ജോ വ​രി​ക്ക​മാ​ക്ക​ൽ, സ​ണ്ണി പാ​ലാ​യ്ക്കാ​ട്ടു​കു​ന്നേ​ൽ,അ​നി​ൽ ക​ള്ളി​കാ​ട്ട്, സ​ണ്ണി വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, ജോ​സു​കു​ട്ടി കൂ​ട്ടു​ങ്ക​ൽ, തോ​മ​സു​കു​ട്ടി വ​ട​ക്കേ​ടം, അ​നു​പ് കെ. ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു സോ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ, ജെ​റ്റോ ജോ​സ്, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ്, അം​ഗ​ങ്ങ​ളാ​യ ടി. ​ജെ. ബെ​ഞ്ച​മി​ൻ, ഷീ​ബ​മോ​ൾ ജോ​സ​ഫ്, ജോ​സു​കു​ട്ടി, കോ​നു​ക്കു​ന്നേ​ൽ , അ​ല​ക്സ് ടി. ​ജോ​സ​ഫ്, ഡെ​ൻ​സി ബി​ജു, ബി​ൻ​സി ടോ​മി എ​ന്നി​വ​ർ മേ​ലു​കാ​വ് വി​ല്ലേ​ജ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.