അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ആ​ദി​വാ​സി ശി​ശു​മ​ര​ണം
Thursday, September 26, 2024 11:18 PM IST
അ​ഗ​ളി:​അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു മ​രി​ച്ചു.​ ഷോ​ള​യൂ​ർ കോ​ട്ട​മ​ല ഊ​രി​ലെ സു​മ​തി-​മ​നു ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ൽ മൂ​ന്നി​ന് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മരണം. ഒ​ക്ടോ​ബ​ർ അഞ്ചിനാ​യി​രു​ന്നു പ്ര​സ​വ തീയതി.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ യു​വ​തി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 11.30ന് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.

സി​സേ​റി​യ​നി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത പെ​ൺ കു​ഞ്ഞി​ന് ശ്വാ​സത​ട​സം നേ​രി​ട്ടി​രു​ന്നു.​ തു​ട​ർ​ന്ന് ​കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. കു​ഞ്ഞി​ന് 2.200 കിലോഗ്രാം ​തൂ​ക്കം ഉ​ണ്ടാ​യി​രു​ന്നു.​ യു​വ​തി​യു​ടെ ആ​ദ്യ പ്ര​സ​വ​ത്തി​ലെ ന​വ​ജാ​ത ശി​ശു​വും ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി.


ഈ ​മാ​സം 13ന് ​പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ടി​യൂ​ർ മേ​ലെ മു​ള്ളി ഊ​രി​ലെ മു​രു​ക​ൻ-​ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ ന​വ​ജാ​ത​യും ശി​ശു​വും ഇ​തേ രീ​തി​യി​ൽ മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി.​ അ​ന്ന് കു​ഞ്ഞി​ന്‍റെ മു​ത്ത​ശി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യ​ാലി​റ്റി ആ​ശു​പ​ത്രി​യു​ടെ മു​മ്പി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.