യു​വാ​വ് ക​ല്ല​ട​യാ​റ്റി​ൽ മു​ങ്ങിമ​രി​ച്ചു
Thursday, September 26, 2024 11:10 PM IST
കു​ണ്ട​റ: മ​ൺ​ട്രോ​ത്തു​രു​ത്ത് കാ​ണാ​നെ​ത്തി​യ ഒ​മ്പ​ത് പേ​ര​ട​ങ്ങു​ന്ന സു​ഹൃ​ദ്സം​ഘ​ത്തി​ൽ ഒ​രാ​ൾ ക​ല്ല​ട​യാ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു. തേ​വ​ല​ക്ക​ര സ്വ​ദേ​ശി ന​ജ്മ​ൽ (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മു​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഒ​ന്പ​ത് പേ​ര​ട​ങ്ങു​ന്ന സം​ഘം ബോ​ട്ടി​ൽ മ​ൺ​റോ​തു​രു​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​ത്. കി​ട​പ്രം തെ​ക്ക് വാ​ർ​ഡി​ലു​ള്ള ഒ​രു ഹോം ​സ്റ്റേ​യി​ലാ​ണ് താ​മ​സി​ച്ച​ത് എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ട​ങ്ങി പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം ഉ​ണ്ടാ​യ​ത്. ഒ​ന്പ​തു​പേ​രി​ൽ ന​ജ്മ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി. കു​ളി​ക​ഴി​ഞ്ഞ് ക​ര ഭാ​ഗ​ത്തേ​ക്ക് നീ​ന്തി അ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ജ്മ​ലി​ന്‍റെ ശ​രീ​രം കു​ഴ​ഞ്ഞു വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.


കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും കു​ണ്ട​റ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ആ​റ്റി​ൽ കു​റ​ച്ച് അ​ക​ലെ നി​ന്നും ക​ണ്ടെ​ത്തി. കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ൺ​ട്രോ​ത്തു​രു​ത്ത് കി​ട​പ്രം​തെ​ക്ക് വാ​ർ​ഡി​ൽ ചി​റ​യി​ൽ ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച ന​ജ്മ​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ്.