നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പ്ര​വാ​സി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു
Thursday, September 26, 2024 11:00 PM IST
മ​ഞ്ചേ​രി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പ്ര​വാ​സി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു. ജി​ദ്ദ ബാ​ബ് മ​ക്ക​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പ് സ്വ​ദേ​ശി പൂ​ഴി​ക്കു​ത്ത് അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍(56) ആ​ണ് മ​രി​ച്ച​ത്. പൂ​ഴി​ക്കു​ത്ത് കു​ഞ്ഞി മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​പ്പു - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ജി​ദ്ദ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി റൂ​മി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഷ​റ​ഫി​യ്യ​യി​ലെ ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ഭാ​ര്യ: ഹാ​ജി​റ ചെ​മ്മ​ങ്ക​ട​വ്. മ​ക​ള്‍: ഫാ​ത്തി​മ ഷി​ഫാ​ന, സ​ഹോ​ദ​ര​ങ്ങ​ള്‍: ഫ​സ​ലു​റ​ഹ്മാ​ന്‍ (ക​സാ​ക്കി​സ്ഥാ​ന്‍), ന​സീ​റ, ജ​സീ​ന, റ​ജീ​ന.