സ​മ​ഗ്ര കാ​ര്‍ഷി​ക വി​ക​സ​ന പ​ദ്ധ​തി - മ​ണ്ണ് പ​രി​ശോ​ധ​നാ ക്യാ​മ്പും കാ​ര്‍ഷി​ക സെ​മി​നാ​റും
Wednesday, September 25, 2024 7:24 AM IST
കാ​പ്പു​ന്ത​ല: ഫാ​ത്തി​മാ​പു​രം ഫാ​ര്‍മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഞീ​ഴൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ​യും കോ​ഴാ​യി​ലെ ജി​ല്ലാ മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബോ​റ​ട്ട​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് മ​ണ്ണ് പ​രി​ശോ​ധ​നാ ക്യാ​മ്പും കാ​ര്‍ഷി​ക സെ​മി​നാ​റും ന​ട​ത്തും.

രാ​വി​ലെ 10.30 മു​ത​ല്‍ ഫാ​ത്തി​മാ​പു​രം പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ നൂ​റോ​ളം മ​ണ്ണ് സാ​മ്പി​ളു​ക​ള്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും കാ​ര്‍ഷി​ക നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്യും.


ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സെ​മി​നാ​റി​ല്‍ ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ഗ്രി​ക​ള്‍ച്ച​ര്‍, ഡി​സ്ട്രി​ക്ട് സോ​യി​ല്‍ ടെ​സ്റ്റിം​ഗ് ലാ​ബോ​റ​ട്ട​റി പ്ര​തി​നി​ധി​ക​ള്‍, ഞീ​ഴൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍, പി​എ​സ്ഡ​ബ്യൂ​എ​സ് പാ​ലാ രൂ​പ​താ ഡ​യ​റ​ക്ട​ര്‍, ഫാ​ത്തി​മാ​പു​രം പ​ള്ളി​യ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.