കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ല്‍നി​ന്നു പു​റ​ത്താ​ക്കി
Wednesday, September 25, 2024 7:24 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: യു​​വാ​​വി​​നെ കാ​​പ്പ ചു​​മ​​ത്തി ജി​​ല്ല​​യി​​ല്‍നി​​ന്നു പു​​റ​​ത്താ​​ക്കി. വെ​​ള്ളൂ​​ർ വ​​ട​​ക​​ര ക​​രോ​​ട്ടു​​ത​​ട​​ത്തി​​ൽ ആ​​ഷി​​ക് കെ. ​​ബാ​​ബു (25)വി​​നെ​​യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ​നി​​ന്ന് ആ​​റു മാ​​സ​​ക്കാ​​ല​​ത്തേ​​ക്ക് നാ​​ടു​​ക​​ട​​ത്തി ഉ​​ത്ത​​ര​​വാ​​യ​​ത്.

ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദി​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ൾ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്റ്റേ​​ഷ​​നി​​ൽ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക​​ശ്ര​​മം, ദേ​​ഹോ​​പ​​ദ്ര​​വം, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ തു​​ട​​ങ്ങി​​യ ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണ്.