വാ​ര്‍​ഷി​ക പൊ​തു​യോ​ഗം
Thursday, September 26, 2024 4:26 AM IST
പാ​ലാ: സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്‌​മോ​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​ഗ്രി​ബി​സി​ന​സ് ക​ണ്‍​സോ​ർഷ്യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച പാ​ലാ സാ​ന്‍​തോം ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ മൂ​ന്നാ​മ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​നടക്കും.

മു​ണ്ടു​പാ​ലം സ്റ്റീ​ല്‍ ഇ​ന്ത്യ കാ​മ്പ​സി​ലെ പാ​ലാ സാ​ന്‍​തോം പ്രൊ​ഡ​ക‌്ഷ​ന്‍ യൂ​ണി​റ്റ് അ​ങ്ക​ണ​ത്തി​ല്‍ പിഎ​സ്ഡ​ബ്ല്യുഎ​സ് പ്ര​സി​ഡ​ന്‍റും പാ​ലാ സാ​ന്‍​തോം എ​ഫ്പിസി ഡ​യ​റ​ക്ട​റു​മാ​യ ഫാ.​തോ​മ​സ് കി​ഴ​ക്കേ​ൽ അധ്യക്ഷത വഹിക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് ഉദ്ഘാടനം ചെയ്യും.


അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ.​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ല്‍, ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഏ​ബ്രാ​ഹം സെ​ബാ​സ്റ്റ്യ​ന്‍, ട്രീ​സാ സെ​ലി​ന്‍ ജോ​സ​ഫ് ,ജോ​യി മ​ടി​ക്കാ​ങ്ക​ല്‍, സി​ബി മാ​ത്യു,വി​മ​ല്‍ ജോ​ണി, ക്ലാ​രീ​സ് ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
ജി​തി​ന്‍ ജോ​ജി കാ​ര്‍​ഷി​ക മു​റ​ക​ളും കീ​ട നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ക്കും.