മാ​ര്‍ച്ചും ധ​ര്‍ണയും ന​ട​ത്തി
Thursday, September 26, 2024 6:52 AM IST
കോ​ട്ട​യം: ബോ​ച്ചെ ടീ ​ന​റു​ക്കെ​ടു​പ്പ് നി​രോ​ധി​ക്കു​ക. ജി​എ​സ്ടി തു​ക 12 ശ​ത​മാ​നം ആ​യി കു​റ​യ്ക്കു​ക. സ​മ്മാ​നം വ​ര്‍ധി​പ്പി​ച്ച് ന​ല്‍കു​ക, ഓ​ണ്‍ലൈ​ന്‍ സെ​റ്റ് എ​ഴു​ത്തുലോ​ട്ട​റി​ക​ള്‍ നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ന്‍ഡ് സെ​ല്ലേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് ഐ​എ​ന്‍ടി​യു​സി ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തി.

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യ​ത്ത് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് നി​ര്‍വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എ​ന്‍ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സോ​ജി മാ​ട​പ്പ​ള്ളി, ഐ​എ​ന്‍ടി​യു​സി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ച്ച്. അ​ഷ​റ​ഫ്, ആ​ര്‍പ്പൂ​ക്ക​ര ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.