ലോ​റി അപകടം: ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി
Thursday, September 26, 2024 4:26 AM IST
പാ​ലാ:​ യു​വാ​ക്ക​ളെ ഇ​ടി​ച്ചി​ട്ട​ശേ​ഷം അ​ടി​യി​ല്‍ കു​ടു​ങ്ങി​യ സ്‌​കൂ​ട്ട​റു​മാ​യി ഓ​ടി​ച്ചു​പോ​യ ലോ​റി ഡ്രൈ​വ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പൊ​യ്യാ​ന​ല്ലൂ​ര്‍ ഇ​ളം​പ​ള്ളി കോ​നാ​ത്തു​പു​ര​യി​ല്‍ അ​ച്ചു (29)ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ഹ​നം. തി​ങ്ക​ളാഴ്ച‍ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​മാ​ന്ത​ര റോ​ഡി​ലൂ​ടെ​യെ​ത്തി​യ ലോ​റി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചി​ട്ട ശേ​ഷം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ​ ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച​തോ​ടെ വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ള്‍ ചി​കി​ത്സ​യി​ലാണ്.