വൈ​ക്കം കെഎ​സ്ആ​ർ​ടി​സി പ്ര​തി​ദി​ന ക​ള​ക്‌ഷനി​ൽ റെ​ക്കാ​ർ​ഡ് പെ​രു​മ​ഴ
Thursday, September 26, 2024 7:05 AM IST
വൈ​ക്കം:​വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​തി​ദി​ന ക​ള​ക്‌ഷനി​ൽ വീ​ണ്ടും റെ​ക്കാ​ർ​ഡി​ട്ടു. തി​ങ്ക​ളാ​ഴ്ച ഡി​പ്പോ നേ​ടാ​ൻ നി​ശ്ച​യി​ച്ച ക​ള​ക്ഷ​ൻ 7,92,000 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ലും 8,42,707 രൂ​പ നേ​ടി 106.4 ശ​ത​മാ​നം ക​ള​ക്ഷ​നോ​ടെ ക​ഴി​ഞ്ഞ 18ലെ ​റെ​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു.​ക​ഴി​ഞ്ഞ 18 ന് 8,30,000 ​രൂ​പ​യാ​യി​രു​ന്നു​ക​ള​ക്ഷ​ൻ നേ​ടി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്താ​ലാ​ണ് ഡി​പ്പോ അ​ടി​ക്ക​ടി ക​ള​ക്ഷ​നി​ൽ വ​ർ​ധ​ന​വു നേ​ടു​ന്ന​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ക്കാ​ർ പ​റ​യു​ന്നു.


50 ബ​സു​ള്ള ഡി​പ്പോ​യി​ൽ 46 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു സ​ർ​വീ​സ് ന​ട​ത്തി​യാ​ണ് ജീ​വ​ന​ക്കാ​ർ ഈ ​തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്.