പ​ന​ച്ചി​ക്കാ​ട് ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഒ​ക്​ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 13 വ​രെ
Thursday, September 26, 2024 4:26 AM IST
കോ​​ട്ട​​യം: പ​​ന​​ച്ചി​​ക്കാ​​ട് ദ​​ക്ഷി​​ണ​​മൂ​​കാം​​ബി​​ക​​യി​​ലെ ന​​വ​രാ​​ത്രി മ​​ഹോ​​ത്സ​​വം ഒ​​ക്‌​ടോ​​ബ​​ര്‍ ര​​ണ്ടു മു​​ത​​ല്‍ 13 വ​​രെ ആ​​ഘോ​​ഷി​​ക്കും. ക​​ലോ​​പാ​​സ​​ക​​രു​​ടെ എ​​ണ്ണ​​ത്തി​​ലു​​ള്ള വ​​ര്‍​ധ​​ന​​മൂ​​ലം ഇ​​ത്ത​​വ​​ണ ഒ​​രു​​ദി​​വ​​സം​​കൂ​​ടി ഉ​​ള്‍​പ്പെ​​ടു​​ത്തി ക​​ലോ​​പാ​​സ​​ന ആ​​രം​​ഭി​​ക്കാ​ന്‍ ദേ​​വ​​സ്വം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ന​​വ​​രാ​​ത്രി നാ​​ളു​​ക​​ളി​​ല്‍ ക്ഷേ​​ത്രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം വി​​ശേ​​ഷാ​​ല്‍ പൂ​​ജ​​ക​​ളാ​​യ മു​​റ​​ജ​​പം, പു​​രു​​ഷ സൂ​​ക്താ​​ര്‍ച്ച​​ന, ച​​ക്രാ​​ബ്ജ​​പൂ​​ജ, പു​​ഷ്പാ​​ഭി​​ഷേ​​കം, നി​​റ​​മാ​​ല, സാ​​ര​​സ്വ​​ത സൂ​​ക്താ​​ര്‍​ച്ച​​ന തു​​ട​​ങ്ങി​​യ പൂ​​ജ​​ക​​ള്‍ ത​​ന്ത്രി​​മു​​ഖ്യ​​ന്‍ പെ​​രി​​ഞ്ഞേ​​രി​​മ​​ന വാ​​സു​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി​​പ്പാ​​ടി​​ന്‍റെ മു​​ഖ്യ​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കും.

ഒ​​ക്​​ടോ​​ബ​​ര്‍ 10നു ​​വൈ​​കു​​ന്നേ​​രം വി​​ശി​​ഷ്ട​​ഗ്ര​​ന്ഥ​​ങ്ങ​​ള്‍ വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള ര​​ഥ​​ഘോ​​ഷ​​യാ​​ത്ര​​യും ഗ്ര​​ന്ഥ​​മെ​​ഴു​​ന്ന​​ള്ള​​ത്തും പൂ​​ജ​​വ​​യ്പും ന​​ട​​ക്കും. 12ന് ​​മ​​ഹാ​​ന​​വ​​മി ദ​​ര്‍​ശ​​നം, 13ന് ​​രാ​​വി​​ലെ നാ​​ലി​​നു പൂ​​ജ​​യെ​​ടു​​പ്പോ​​ടെ വി​​ദ്യാ​​രം​​ഭ​​ത്തി​​നു തു​​ട​​ക്ക​​മാ​​കും. അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം കു​​ട്ടി​​ക​​ള്‍ ഇ​​ത്ത​​വ​​ണ വി​​ദ്യാ​​രം​​ഭ​​ത്തി​​നെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. വി​​ദ്യാ​​രം​​ഭ​​ത്തി​​നു​​ള്ള ബു​​ക്കിം​​ഗ് ഓ​​ണ്‍​ലൈ​​നാ​​യി ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.


ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​ക്‌​ടോ​​ബ​​ര്‍ ര​​ണ്ടി​​നു രാ​​വി​​ലെ എ​​ട്ടി​​നു കാ​​ലോ​​പാ​​സ​​ന ആ​​രം​​ഭി​​ക്കും. തു​​ട​​ര്‍​ന്ന് 13നു ​​രാ​​ത്രി 12 വ​​രെ ക​​ലാ​​മ​​ണ്ഡ​​പ​​ത്തി​​ല്‍ രാ​​പ​​ക​​ല്‍ ഭേ​​ദ​​മെ​​ന്യേ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ അ​​ര​​ങ്ങേ​​റും. ഇ​​തി​​നൊ​​പ്പം ദേ​​ശീ​​യ​​സം​​ഗീ​​ത നൃ​​ത്തോ​​ത്സ​​വ​​വും ന​​ട​​ക്കും. സം​​ഗീ​ത​​സ​​ദ​​സ്, കൂ​​ടി​​യാ​​ട്ടം, കു​​ച്ചി​​പ്പു​​ടി ക​​ഥ​​ക്, വീ​​ണ​​ക്ക​​ച്ചേ​​രി, മേ​​ജ​​ര്‍ സെ​​റ്റ് ക​​ഥ​​ക​​ളി, എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ള്‍.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ദേ​​വ​​സ്വം മാ​​നേ​​ര്‍ കെ.​​എ​​ന്‍.​ നാ​​രാ​​യ​​ണ​​ന്‍ ന​​മ്പൂ​​ത​​രി, ഊ​​രാ​​ണ്‍​മ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ന്‍. വാ​​സു​​ദേ​​വ​​ന്‍ ന​​മ്പൂ​​തി​​രി, സെ​​ക്ര​​ട്ട​​റി​ കെ.​​എ​​ന്‍. നാ​​രാ​​യ​​ണ​​ന്‍ ന​​മ്പൂ​​തി​​രി കൈ​​മു​​ക്കി​​ല്ലം, കെ.​​വി. ശ്രീ​​കു​​മാ​​ര്‍, വി​​നോ​​ദ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.