വിശ്വാസപരിശീലനം സഭയുടെ ലക്ഷ്യം: മാർ കല്ലറങ്ങാട്ട്
Thursday, September 26, 2024 4:26 AM IST
പാ​ലാ: വി​ശ്വാ​സ​രൂ​പീ​ക​ര​ണ​വും വി​ശ്വാ​സ​പ​രി​ശീ​ല​ന​വു​മാ​ണ് സ​ഭ​യു​ടെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

സ​ഭ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍​നി​ന്നാ​ണ് സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൗ​ണ്‍​സി​ലു​ക​ളും സൂ​ന​ഹ​ദോ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​ന്നും മ​റ​ക്കാ​തെ സ​മ​ഗ്ര​സ്വ​ഭാ​വ​ത്തി​ലു​ള്ള പ​ഠ​ന​വും ചി​ന്ത​ക​ളു വി​ല​യി​രു​ത്ത​ലു​ക​ളു​മാ​ണ് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലു​ക​ളി​ലു​ണ്ടാ​കേ​ണ്ട​തെ​ന്നും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.


രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൗ​ണ്‍​സി​ല്‍ വി​ല​യി​രു​ത്തി.
പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​കെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ഡോ. ​സെ​ബാ​സ്റ്റി​യ​ന്‍ വേ​ത്താ​ന​ത്ത്, മോ​ണ്‍. ഡോ. ​ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ല്‍, മോ​ണ്‍. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി​ജു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.