എ​കെ​സി​സി ക​ടു​ത്തു​രു​ത്തി മേ​ഖ​ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സമ്മേളനം
Wednesday, September 25, 2024 7:24 AM IST
ക​ടു​ത്തു​രു​ത്തി: സ​മു​ദാ​യ​വും സ​മൂ​ഹ​വും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ന്മേ​ല്‍ ഇ​ട​പെ​ടാ​നും പ്ര​തി​ക​രി​ക്കാ​നും ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്നു എ​കെ​സി​സി പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ര്‍ജ് വ​ര്‍ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍. എ​കെ​സി​സി ക​ടു​ത്തു​രു​ത്തി മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​രു​ത്തി​പ്പ​ള്ളി വി​കാ​രി ഫാ.​ജോ​സ് നെ​ല്ലി​ക്ക​തെ​രു​വി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​താ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, ക​ര്‍ഷ​ക​വേ​ദി ചെ​യ​ര്‍മാ​ന്‍ ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ല്‍, രൂ​പ​താ പ്ര​തി​നി​ധി​ക​ളാ​യ എ​ബ്ര​ഹാം വ​ട​ക​ര​ക്കാ​ലാ, സ​ലി​ന്‍ കൊ​ല്ലം​കു​ഴി, ആ​ഷ്‌​ലി ആ​ന്‍റ​ണി ആ​മ്പ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് ജെ​യിം​സ് കോ​ട്ടാ​യി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജോ​ര്‍ജ് തോ​മ​സ്, ട്ര​ഷ​റ​റാ​യി ജെ​റി പ​ന​യ്ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി എ​ബ്ര​ഹാം വ​ട​ക​ര​ക്കാ​ലാ, ര​ഞ്ജി സ​ലി​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ജോ​ളി ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​ബി പ​തി​പ്പ​റ​മ്പി​ല്‍, യു​വ​ജ​ന​പ്ര​തി​നി​ധി​യാ​യി ആ​ഷ്‌​ലി ആ​ന്‍റ​ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.