വീ​ടി​നു​ള്ളി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ആ​ദി​വാ​സി യു​വ​തി
Thursday, September 26, 2024 4:26 AM IST
എ​​രു​​മേ​​ലി: വീ​​ടി​​നു​​ള്ളി​​ൽ കു​​ഞ്ഞി​​ന് ജ​​ന്മം ന​​ൽ​​കി ആ​​ദി​​വാ​​സി യു​​വ​​തി. യു​​വ​​തി​​യെ​​യും കു​​ഞ്ഞി​​നെ​​യും സു​​ര​​ക്ഷി​​ത​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് ആ​​രോ​​ഗ്യ വ​​കു​​പ്പ്. എ​​രു​​മേ​​ലി മ​​ണി​​പ്പു​​ഴ​​യി​​ലാ​​ണ് സം​​ഭ​​വം.

ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് എ​​രു​​മേ​​ലി മ​​ണി​​പ്പു​​ഴ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന യു​​വ​​തി വീ​​ടി​​നു​​ള്ളി​​ൽ ആ​​ൺകു​​ഞ്ഞി​​ന് ജ​​ന്മം ന​​ൽ​​കി​​യ​​ത്. ഈ ​​സ​​മ​​യം യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ പ്രാ​​യ​​മാ​​യ മു​​ത്ത​​ശി മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​യ​​ൽ​​വാ​​സി​​ക​​ളാ​​ണ് യു​​വ​​തി വീ​​ടി​​നു​​ള്ളി​​ൽ പ്ര​​സ​​വി​​ച്ച വി​​വ​​രം ആ​​രോ​​ഗ്യ​വ​​കു​​പ്പി​​നെ അ​​റി​​യി​​ച്ച​​ത്.

ഈ ​​സ​​മ​​യം ഹോ​​ട്ട​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​യി​​രു​​ന്ന ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ ഷാ​​ജി ക​​റു​​ക​​ത്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഉ​​ട​​ൻ യു​​വ​​തി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി ആം​​ബു​​ല​​ൻ​​സി​ൽ അ​​മ്മ​​യെ​​യും കു​​ഞ്ഞി​​നെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും സു​​ഖ​​മാ​​യി​​രി​​ക്കു​​ന്ന​​താ​​യി ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ളും ആ​​രോ​​ഗ്യ വ​​കു​​പ്പ​​ധി​​കൃ​​ത​​രും അ​​റി​​യി​​ച്ചു.


യു​​വ​​തി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ ആ​​ശാ വ​​ർ​​ക്ക​​ർ നേ​​ര​​ത്തെ സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഇ​​വ​​ർ ഇ​​ത് അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്ന് ആ​​രോ​​ഗ്യ​വ​​കു​​പ്പ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. യു​​വ​​തി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ പ്ര​​സ​​വ​​മാ​​ണി​​ത്. പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ന​​ഴ്സ് സൂ​​പ്പ​​ർ​​വൈ​​സ​​ർ വി​​ജി​​മോ​​ൾ, പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ന​​ഴ്സ് വ​​ന​​ജ ശ്രീ​​നി​​വാ​​സ​​ൻ, ജൂ​​ണി​യ​​ർ പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് ന​​ഴ്സ് റി​​നി​​മോ​​ൾ, ജൂ​ണി​യ​​ർ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ സ​​ന്തോ​​ഷ് ശ​​ർ​​മ, എ​​സ്. സ​​ജി​​ത്, കെ. ​​ജി​​തി​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് യു​​വ​​തി​​ക്കും കു​​ഞ്ഞി​​നും തു​​ണ​​യാ​​യി മാ​​റി​​യ​​ത്.