പെ​രു​മ്പി​ലാ​വി​ൽ ലോ​റി​യും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, September 26, 2024 11:17 PM IST
കു​ന്നം​കു​ളം: പെ​രു​മ്പി​ലാ​വി​ൽ ബു​ള്ള​റ്റും മി​നി ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബു​ള്ള​റ്റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു.

ചാ​ലി​ശേ​രി ആ​ലി​ക്ക​ൽ സ്വ​ദേ​ശി വേ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ അ​ജി​ത​ന്‍റെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (16) ആ​ണ് മ​രി​ച്ച​ത്. കു​ന്നം​കു​ളം ബോ​യ്സ് വൊ​ക്കേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പെ​രു​മ്പി​ലാ​വ് സ്വ​ദേ​ശി ഷാ​നെ (18) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ന്നലെ രാ​വി​ലെ 7.15ന് ​പെ​രു​മ്പി​ലാ​വ് അ​റ​യ്ക്ക​ൽ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പി​ലാ​വി​ൽ​നി​ന്നു ചാ​ലി​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മി​നി ടോ​റ​സ് ലോ​റി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബു​ള്ള​റ്റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തു​ൽ​കൃ​ഷ്ണ​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. സ്കൂ​ളി​ന് ഇ​ന്നലെ അ​വ​ധി ന​ൽ​കി.