മു​ല്ല​പ്പെ​രി​യാ​ര്‍: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ക​ര്‍ഷ​ക യൂ​ണി​യ​ന്‍
Thursday, August 22, 2024 11:49 PM IST
ക​ടു​ത്തു​രു​ത്തി: ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് കോ​ട്ട​യ​ത്തു ന​ട​ന്ന കേ​ര​ള ക​ര്‍ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ചീ​ഫ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ മു​ഴു​വ​ന്‍ തു​ക​യും അ​ടി​യ​ന്ത​ര​മാ​യി ക​ര്‍ഷ​ക​ര്‍ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി ശ​ല്യം ത​ട​യാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ര്‍ഷ​ക, ക​ര്‍ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ക​ര്‍ഷ​ക​ര്‍ക്ക് 5,000 രൂ​പ പെ​ന്‍ഷ​ന്‍ ന​ല്‍ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


സെ​പ്റ്റം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ വൈ​ക്ക​ത്ത് കേ​ര​ക​ര്‍ഷ​ക സൗ​ഹൃ​ദ സം​ഗ​മം ന​ട​ക്കും. ക​ര്‍ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, എ.​കെ. ജോ​സ​ഫ് , ജോ​സ് ജ​യിം​സ് നി​ല​പ്പ​ന, വി.​ജെ. ലാ​ലി, സി.​ടി. തോ​മ​സ്, ജോ​ര്‍ജ് കി​ഴ​ക്കു​മ​ശേ​രി, കു​ഞ്ഞ് ക​ള​പ്പു​ര, മ​ട​ന്ത​മ​ണ്‍ തോ​മ​സ്, ആ​ന്‍റ​ച്ച​ന്‍ വെ​ച്ചൂ​ച്ചി​റ, സി​ബി​ച്ച​ന്‍ ത​റ​യി​ല്‍, സി.​വി. തോ​മ​സ്‌​കു​ട്ടി, ജോ​യി ചെ​ട്ടി​ശേ​രി, കെ.​ടി. തോ​മ​സ്, എ​ബി എം. ​പൊ​ന്നാ​ട്ട്, സി​ബി ക​ണ്ണോ​ട്ടു​ത​റ, ബെ​ന്നി കോ​ട്ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.