മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
1452526
Wednesday, September 11, 2024 7:00 AM IST
കുമരകം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്കുന്ന വിദ്യാദ്യാസ അവാര്‍ഡിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
കുമരകം സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. 2023-2024 അദ്ധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ തലങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്തത്.
കമ്മീഷണര്‍ എന്‍.എസ്. ശ്രീലു, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ കെ.കെ. രമേശന്, സക്കീര്‍ അലങ്കാരത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.