ഐഇസി കാന്പയിൻ നടത്തി
1452739
Thursday, September 12, 2024 5:42 AM IST
കൽപ്പറ്റ: പിഎം ജൻമൻ പരിപാടിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സുംയുക്താഭിമുഖ്യത്തിൽ ചൂണ്ടേൽ സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ ഐഇസി കാന്പയിൻ നടത്തി.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ലീഡ് ബാങ്ക് ഓഫീസർ രാമകൃഷ്ണൻ, അസി. പ്രോജക്ട് ഓഫീസർ എൻ.ജെ. റെജി, കിർത്താഡ്സ് പ്രതിനിധി ദീപ, ടിഇഒ ഷമീന ബിവി എന്നിവർ പ്രസംഗിച്ചു.
ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ് സ്വാഗതം പറഞ്ഞു. വൈത്തിരി, പൊഴുതന പഞ്ചായത്തകളിലെ കാട്ടുനായ്ക്ക ഉന്നതികളിൽനിന്നുള്ളവർ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.