ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ റെഡ്ക്രോസ് അംഗങ്ങൾ ഓണത്തോടനുബന്ധിച്ച് ഒരുക്കിയ സ്നേഹക്കുടുക്കകൾ ശ്രദ്ധേയമായി. തങ്ങളുടെ ചെറിയ നിക്ഷേപങ്ങളിൽനിന്നാണ് വിദ്യാർഥികൾ സ്നേഹക്കുടുക്കകൾ തയാറാക്കി വിവിധ അഗതിമന്ദിരങ്ങൾക്ക് കൈമാറുന്നത്. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളത്തിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസിന് വിദ്യാർഥികൾ സ്നേഹക്കുടുക്കകൾ കൈമാറ്റി. റെഡ്ക്രോസ് അധ്യാപകൻ ജോബി തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി.