മാര്‍ കരിയാറ്റിയും പാറേമാക്കലും തിളങ്ങുന്ന മാണിക്യങ്ങള്: കത്തോലിക്ക കോണ്‍ഗ്രസ്
1452554
Wednesday, September 11, 2024 11:32 PM IST
പാലാ: മാര്‍ ജോസഫ് കരിയാറ്റിയും പറേമ്മാക്കല്‍ ഗോവര്‍ണദോരും സുറിയാനി ക്രിസ്ത്യാനികളുടെയിടയിലെ തിളങ്ങുന്ന മാണിക്യങ്ങളാണെന്ന് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃസഭയുടെ ഐക്യത്തിനുവേണ്ടി പ്രതിബന്ധങ്ങളെ അവര്‍ അതിജീവിച്ചതെങ്ങനെയെന്ന് ആമുഖപ്രസംഗം നടത്തിയ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേൽ വിശദീകരിച്ചു. മാര്‍ ജോസഫ് കരിയാറ്റിയുടെ 238-ാം ചരമദിനത്തോടനുബന്ധിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനില്‍ മാനുവല്‍ പുന്നത്താനത്ത്, അന്വിന് സോണി എന്നിവര്‍ സെമിനാര്‍ നയിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, എസ്എംവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, ജോണ്സന് ചെറുവള്ളി, സാബു പൂണ്ടിക്കുളം, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.