വൈജ്ഞാനിക അടിത്തറയിലൂടെ ഭാരതത്തിനു മുന്നേറ്റം: എംപി
1452659
Thursday, September 12, 2024 3:19 AM IST
പത്തനംതിട്ട: യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ ഉണ്ടായ ശക്തമായ വൈജ്ഞാനിക അടിത്തറയിൽ ലോകം കീഴടക്കാനുള്ള ജൈത്രയാത്രയിലാണ് നമ്മുടെ രാജ്യമെന്ന് ആന്റോ ആന്റണി എംപി. കോന്നി കൂടൽ സെന്റ് മേരീസ് മോഡൽ സ്കൂളിനായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലങ്കര ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതുതായി നിർമിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു.
സ്കൂൾ ലൈബ്രറി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. മുൻ ഇടവക വികാരിമാരായ ഫാ. ജോജി കെ. ജോയി, ഫാ. കെ.ജി. അലക്സാണ്ടർ, മുൻ സഹവികാരി ഫാ. ജോണിക്കുട്ടി, ഫാ. ബെഞ്ചമിൻ ഒഐസി, ഫാ. ജെറിൻ ജോൺസൺ, ഡോ. പീറ്റർ മാത്യു, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.