തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. ഇടമലക്കുടി ആണ്ടവൻ കുടിയിൽ 55-ാം നന്പർ വീട്ടിൽ നടരാജിനെയാണ് (35) 14 വർഷം കഠിനതടവിനും 1,00,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷ വിധിച്ചത്.
2017 നവംബർ 11 ന് ഇടമലക്കുടി മുളകുതറകുടിയിൽ നിന്നു 90 കിലോ കഞ്ചാവുമായാണ് പ്രതിയെ ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാബു വർഗീസിന്റെ നേതൃത്വത്തിൽ പിടി കൂടിയത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ജിജു ജോസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി.