ഓണം വിപണിയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്
1452723
Thursday, September 12, 2024 5:01 AM IST
മഞ്ചേരി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്. കളക്ടറുടെ നിര്‍ദേശ പ്രകാരം ഏറനാട് താലൂക്കിലെ കാവനൂര്‍, അരീക്കോട് പ്രദേശങ്ങളിലായിരുന്നു പരിശോധന.
പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന തടയുന്നതിനും അമിതവില ഈടാക്കല്‍, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും പൊതുവിതരണ വകുപ്പ് പരിശോധന നടത്തി.
നാല് സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഒമ്പത് പലച്ചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ചിക്കന്‍, ബീഫ് സ്റ്റാളുകള്‍, ഹോട്ടലുകള്‍ എന്നിങ്ങനെ 30 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.