തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം : വാര്‍ഡ് തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തീരുമാനം
1452795
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച് കോണ്‍ഗ്രസ് ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മിഷന് 2025 നിയോജക മണ്ഡലം ക്യാമ്പ് സംഘടിപ്പിച്ചു. എഐസിസി വര്‍ക്കിംഗ് കമ്മറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ആമുഖപ്രഭാഷണം നടത്തി. രാഷ്ട്രീയകാര്യസമിതിയംഗം ജോസഫ് വാഴയ്ക്കന് സന്ദേശം നല്കി. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ. ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, ടോമി കല്ലാനി, പി.എസ്. രഘുറാം, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.പി. തോമസ്, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, തോമസ് അക്കര, ബെറ്റി ടോജോ, ജോമി ജോസഫ്, ജയിംസ്കുട്ടി ഞാലിയില്‍, അഡ്വ. ഡെന്നീസ് ജോസഫ്, പി.വി. ജോര്‍ജ്, ജോബ് വിരുത്തികരി, ലൈജു തുരുത്തി, ഷിബു കുറ്റിക്കാട് എന്നിവര്‍ പ്രസംഗിച്ചു.