ഓ​ട​ക​ളു​ടെ അ​ഭാ​വം; മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ വെ​ള്ള​ക്കെ​ട്ട്
Thursday, September 12, 2024 11:26 PM IST
മു​ണ്ട​ക്ക​യം: ഓ​ട​ക​ളു​ടെ അ​ഭാ​വം​മൂ​ലം മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്നു. ബൈ​പാ​സി​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​വേ​ള​യി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള യാ​തൊ​രു സം​വി​ധാ​ന​വും റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തു​മൂ​ലം മ​ഴ രൂ​ക്ഷ​മാ​യ​തോ​ടെ ബൈ​പാ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു​വ​രു​ന്ന ഡ്രൈ​വ​ർ​മാ​ർ തൊ​ട്ട​ടു​ത്ത് എ​ത്തു​മ്പോ​ഴാ​ണ് വെ​ള്ള​ക്കെ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ​മേ​ൽ ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി എ​തി​ർ ദി​ശ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ടി അ​ട​ക്ക​മു​ള്ള​വ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.


വാ​ഹ​ന ഗ​താ​ഗ​തം കു​റ​വു​ള്ള ബൈ​പാ​സി​ലൂ​ടെ പ​ല​പ്പോ​ഴും രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു​ണ്ട്.