പവര്‍ലിഫ്റ്റിംഗ് അസോസിയേഷന് സംസ്ഥാനതല മത്സരവിജയികൾ
1452528
Wednesday, September 11, 2024 7:00 AM IST
കോട്ടയം: കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് അസോസിയേഷന് സംസ്ഥാനതല സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആന്‍ഡ് മാസ്റ്റേഴ്സ് (പുരുഷ-വനിത) ക്ലാസിക് ബെഞ്ച് പ്രസ് മത്സരത്തില്‍ കോട്ടയം കളത്തിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സോളമന്‍സ് ജിം അംഗങ്ങള്‍ നാല് മെഡലുകള്‍ നേടി. മാസ്റ്റര്‍ 3ല്‍ 93 കിലോ വിഭാഗത്തില്‍ അയര്‍ക്കുന്നം തുണ്ടത്തില്‍ ടി.കെ. എബ്രഹാം മൂന്നാം സ്ഥാനം നേടി വെങ്കലമെഡല്‍ കരസ്ഥമാക്കി.
സീനിയര്‍ (വനിത) 63 കിലോ വിഭാഗത്തില്‍ പത്തനംതിട്ട റാന്നി പെരുനാട് മാടമണ്‍ ജയവിലാസത്തില്‍ അരുണിമ ജയനും മാസ്റ്റര്‍ 2ല്‍ 93 കിലോ വിഭാഗത്തില്‍ അരീപ്പറമ്പ് ആലക്കപ്പറമ്പില്‍ പി.ഐ. വര്‍ഗീസ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. മാസ്റ്റര്‍ 2ല്‍ 105 കിലോ വിഭാഗത്തില്‍ സോളമന്‍സ് ജിം പരിശീലകനും ഉടമയുമായ സോളമന് തോമസ് ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡലും കരസ്ഥമാക്കി.