ചങ്ങനാശേരി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സെമി ഇന്ന്
1452796
Thursday, September 12, 2024 7:12 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ ചവറ ഫ്ളെഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ചങ്ങനാശേരി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പുരുഷവിഭാഗത്തില്‍ കേരളവര്‍മ കോളജ്, തൃശൂര്‍ ക്രൈസ്റ്റ് കോളജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവര്‍ സെമിഫൈനലില്‍ എത്തി.
പുരുഷവിഭാഗം ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കളമശേരി രാജഗിരി കോളജിനെയും (55-23) തൃശൂര്‍ കേരളവര്‍മ കോളജ്, കെഇ കോളജ് മാന്നാനത്തെയും (65-50) പരാജയപ്പെടുത്തി.
ക്രിസ്തുജ്യോതി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. തോമസ് കല്ലുകുളം സിഎംഐയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി ചീരംകുഴി സിഎംഐ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റില്‍ ബാസ്കറ്റ് ബോളിലെ സംഭാവനകള്‍ പരിഗണിച്ച് ബിജു ഡി. തൊമ്മന്, കെ. വിപിന്‍, ഷിബു ഹോര്‍മിസ് എന്നിവരെ ആദരിച്ചു.
വനിതാ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു രാവിലെയും സെമിഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരവും നടക്കും.