ഭദ്രാസന വാര്‍ഷിക സമ്മേളനം 14ന്
1452529
Wednesday, September 11, 2024 7:00 AM IST
തിരുവഞ്ചൂര്‍: യാക്കോബായ സുറിയാനി സഭ ശുശ്രൂഷക സംഘത്തിന്റെ കോട്ടയം ഭദ്രാസന വാര്‍ഷിക സമ്മേളനം 14നു രാവിലെ 10നു തിരുവഞ്ചൂര്‍ തൂത്തൂട്ടി മാര്‍ ഗ്രീഗോറിയോന് ധ്യാനകേന്ദ്രത്തില്‍ നടക്കും.
യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മാര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
പാക്കില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. തോമസ് വേങ്കടത്ത് സെമിനാര്‍ നയിക്കും. സെക്രട്ടറി മാത്യൂസ് കുര്യന്, ജോയിന്റ് സെക്രട്ടറി ടി.യു. വര്‍ഗീസ്, ട്രഷറാര്‍ ടി.ഇ. കുര്യാക്കോസ്, ഓഡിറ്റര്‍ ജേക്കബ് തോമസ്, ഭദ്രാസന ഭരണസമിതിയംഗങ്ങളായ എം.യു. ഉലഹന്നാന്, സി.എ. ഏലിയാസ്, കെ.എം. ഏബ്രഹാം, തോമസ്കുട്ടി കോട്ടയ്ക്കല്‍, കെ.സി. മാത്യു എന്നിവര്‍ പ്രസംഗിക്കും.