കാർഷിക സംഭരണ-വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1452614
Thursday, September 12, 2024 1:41 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച കാർഷിക ഉത്പന്ന സംഭരണ-വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കർഷകർക്ക് ന്യായവില നൽകി സംഭരിക്കുന്ന ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് കേന്ദ്രത്തിലൂടെ ലഭിക്കും. പൊതുകന്പോളത്തെക്കാളും കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ വില്പന നടത്തുക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി .ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ ഗോവിന്ദൻ, ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, പഞ്ചായത്തംഗം കെ .പി. സാബു, ധന്യ ഗോപി, എൻ. എൻ. പ്രസന്നകുമാർ , ബാബു പള്ളിപ്പുറം, വർക്കി മൂഴിയാങ്കൽ,പി .ആർ. നാരായണൻ നായർ , അബ്ദുള്ള നെല്ലിക്കുന്ന്, ഡെന്നീസ് വാഴപ്പള്ളിൽ, കെ. എൻ. ചന്ദ്രൻ , വി. വി. അബ്ദുള്ള, വി. ജി. സോമൻ , സി. ജി. ഗോപൻ,പി. കെ. സാവിത്രി എന്നിവർ പ്രസംഗിച്ചു.