വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു
1452805
Thursday, September 12, 2024 10:09 PM IST
വാഴക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. മുതലക്കോടം പാലാക്കാരൻ ബിജു ചെറിയാൻ (57) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ കദളിക്കാട് വിമലമാതാ പള്ളിക്കു സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം.
പിരളിമറ്റം ഭാഗത്തുനിന്ന് വന്ന് സംസ്ഥാന പാതയിലേക്കു കയറുകയായിരുന്ന ബിജുവിന്റെ സ്കൂട്ടറും തൊടുപുഴ നിന്ന് തൃശൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബിജുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചു.
സംസ്കാരം ഇന്ന് 2.30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മായ കലയന്താനി കുന്നത്തു പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അലൻ (ദുബായ്), അലീന (ജർമനി).