മെഡിക്കൽ ക്യാന്പ് നടത്തി
1452784
Thursday, September 12, 2024 7:01 AM IST
കോട്ടയ്ക്കുപുറം: നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയ്ക്കുപുറം ഗ്രാമോദ്ധാരണ വായനശാലയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ്, മെംബർ സിനി ജോർജ്, വായനശാല പ്രസിഡന്റ് മാത്യു കളരിക്കൽ എന്നിവർ പ്രസംഗിച്ചു.
അതിമ്പുഴ ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.എം. ശ്രീദേവി സ്വാഗതവും വായനശാല സെക്രട്ടറി ജോർജ് നന്ദിയും പറഞ്ഞു. ഡോ. ശ്രീദേവി എം., ഡോ. സ്മിത, ഡോ.സുമം ബാബു, ഡോ. മഞ്ജു എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി. യോഗ ഇൻസ്ട്രക്ടർ പി.പി. ധന്യമോൾ യോഗപരിശീലനം നൽകി.