യുവാവ് ഷോക്കേറ്റ് മരിച്ചു
1452547
Wednesday, September 11, 2024 10:39 PM IST
പൂഞ്ഞാർ: അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഇലക്ട്രീഷ്യനായ യുവാവ് ഷോക്കേറ്റ് മരിച്ചു. കൈപ്പള്ളി ഇടശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം എട്ടോടെയായിരുന്നു അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീലേഖ (തലനാട്). മക്കൾ: ആഷ്ലി, ആഷ്വിൻ, അലക്സ്.