ഓണാഘോഷം
1452820
Thursday, September 12, 2024 11:26 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ കളറോണം - ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരന്‍മാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണക്കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മത്സരവും അത്തപ്പുക്കള മത്സരവും ഓണപ്പാട്ടുകളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
രാമപുരം: രാമപുരം എസ്എച്ച് എല്‍പി സ്കൂളില്‍ ഓണാഘോഷം നടത്തി. പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെയും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ വിളഞ്ഞ വിഷരഹിത കപ്പളങ്ങ മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് അച്ചാറാക്കി വിപണിയിലെത്തിച്ചു. സ്കൂളിലെ തന്നെ അര്‍ഹരായ കുട്ടികളുടെ ഭവന പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നന്മയോണം 2024 എന്ന പേരില്‍ ഓണാഘോഷം നടത്തിയത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ഉദ്ഘാടനം ചെയ്തു. പിടുഎ ഭാരവാഹികളായ ദീപു സുരേന്ദ്രന്, ഡോണ ജോളി സിജോ എന്നിവര്‍ പ്രസംഗിച്ചു.
പാലാ: ആര്‍വി റോഡ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈലാടൂര്‍ നഗറില്‍ ഓണാഘോഷം നടത്തും. മാത്യു സെബാസ്റ്റ്യന്‍ മേടയ്ക്കലിന്റെ വസതിയിൽ നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് ജോസ് വേരനാനി അധ്യക്ഷത വഹിക്കും. പാലാ ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍ ഓണസന്ദേശവും സമ്മാനദാനവും നിര്‍വഹിക്കും. കൗണ്‍സിലര്‍മാരായ നീനാ ജോര്‍ജ് ചെറുവള്ളി, സതി ശശികുമാര്‍, എ.എസ്. തോമസ് എന്നിവര്‍ പ്രസംഗിക്കും.